കോഴിക്കോട് : വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. കോടതിയിൽ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47ലക്ഷം രൂപ തിരികെ ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി.
കെ എം ഷാജിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം.