അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടും ബോട്ടിൽ ഉള്ള പാക് പൗരന്മാരെയും അൽപ സമയത്തിനകം തീരത്തേക്ക് എത്തിക്കും.