തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ദുർബലമായി .തുടർച്ചയായി 20 ദിവസത്തെ മഴക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും പൊതുവെ ദുർബലമായി. ഒറ്റപ്പെട്ട ഇടവിട്ടുള്ള മഴ തുടരും. അടുത്ത ഒരാഴ്ച കേരളത്തിൽ ഈ സ്ഥിതി തുടരാനാണ് സാധ്യത.നിലവിൽ മധ്യ പ്രാദേശിന് മുകളിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. സെപ്റ്റംബർ 18/19 ഓടെ ബംഗാൾ ഉൾകടലിൽ ഒഡിഷ – ബംഗാൾ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ട് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്..പ്രഥമിക സൂചന പ്രകാരം കേരളത്തിൽ കാര്യമായ സ്വാധീനം ഉണ്ടാകാൻ സാധ്യത കുറവാണ്.കാസറഗോഡ് കണ്ണൂർ ഇന്നും നാളെയും കൂടുതൽ മേഖലയിൽ ഇടവിട്ടുള്ള മഴ സാധ്യത ഉണ്ട്.അടുത്ത 5 ദിവസത്തേക്ക് കേരളത്തിലെ ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല.