കൂറ്റനാട്: പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമമെന്നു പരാതി. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോൾ ആണ് സംഭവം. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വാഹനത്തിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ കുതറി ഓടി രക്ഷപ്പെടുകയാിരുന്നുവെന്ന് ഷമീം പ്രതികരിച്ചു.
സ്കൂള്‍ വീട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഷമീം. നടന്ന് പോകുന്നതിനിടെ ഒരു വാഹനം പുറകീലുടെ വന്നു. ഷഹീമിനെ കണ്ടപ്പോൾ വണ്ടി നിർത്തി ശ്രീനാരായണ സ്കൂൾ ഏതാണെന്ന് ചോദിക്കുകയും വാഹനത്തിന്റെ പുറകിലിരുന്ന ആള് ബലംപ്രയോഗിച്ച് വാഹനത്തിന് ഉള്ളിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് പരാതി. പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ ആകുമെന്ന് ഷഹീം വ്യക്തമാക്കി.
പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ചാലിശ്ശേരി പൊലിസ് അറിയിച്ചു.