തിരുവനന്തപുരം: പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ നശിക്കുന്നതിന് പ്രധാന കാരണം മഴയാണ്.രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ പെരുമ്പാവൂർ റോഡിന്റെ തകര്‍ച്ചയില്‍ വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.ആ റോഡ് നല്ല രീതിയിൽ നിർമിക്കേണ്ടതുണ്ട്..പാച്ച് വർക് കൊണ്ട് മാത്രം നിലനിൽക്കാനാവില്ല.അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്.ചെറിയ സമയത്തിൽ തീവ്രമായ മഴ പെയ്യുന്നത് റോഡ് തകരാൻ കാരണമാകുന്നു.ഡ്രെയിനേജ് കപ്പാസിറ്റിയേക്കാളും വെള്ളം വരുന്നു.ഐഐടി, മറ്റ് വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാർ നടത്തും..പുതിയ രീതികൾ ആവിഷ്കരിക്കണം.
മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്..കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്.
ഉദ്യോഗസ്ഥ കരാര്‍ കൂട്ടുകെട്ടുണ്ട്. ആ കൂട്ടുകെട്ട് തകർക്കണം.കൊള്ളലാഭവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല പച്ച ബോർഡും നീല ബോർഡും റോഡ് നിർമാണ രീതിയെത്തന്നെ മാറ്റി മറിക്കും.തെറ്റായ പ്രവണതകളെ ജനങ്ങൾ തന്നെ ചോദ്യം ചെയ്യും.കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.