തിരുവനന്തപുരം: തിരുവനന്തുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേര്‍ന്നു. കോര്‍പ്പറേഷൻ കൗണ്‍സിലിൽ 32 അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. പൊതു പ്രശ്നം എന്ന നിലയിലാണ് വിഷയം ചര്‍ച്ചയായത്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പ്രഖ്യാപിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തീവ്രവാക്സീനേഷൻ അടക്കമുള്ള ദ്രുതകര്‍മ്മ പരിപാടികളാണ് തെരുവ് നായ ശല്യം ചെറുക്കാൻ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ABC മോണിറ്ററിങ് കമ്മറ്റി 18,19, 20 തീയതികളിൽ തീവ്രവാക്സിനേഷൻ പദ്ധതി നടപ്പാക്കും. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാവും പദ്ധതി. വാക്സിനേഷൻ സ്വീകരിച്ച നായ്കക്ൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ അറിയിച്ചു.
ഈ മാസം 25 മുതൽ ഒക്ടോബര്‍ ഒന്നു വരെയാവും തെരുവ് നായകളുടെ വാക്സീനേഷൻ. വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവ് നായ വാക്സീനേഷൻ. ഇതിനായി ആയിരം വാക്സീനുകൾ ഇതിനോടകം സമാഹരിച്ചു. അതേസമയം ലൈസൻസില്ലാത്ത അറവുശാലകൾ മാംസാവശിഷ്ടങ്ങൾ സംസ്കരിക്കാതെ നായകൾക്ക് കൊടുക്കുന്നുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍ എം.ആർ.ഗോപൻ പ്രത്യേക കൗണ്‍സിൽ യോഗത്തിൽ ആരോപിച്ചു. തെരുവ് നായ വന്ധ്യം കരണം കാര്യക്ഷമമായി നടപ്പാക്കാൻ ആൺ നായ്ക്കളേയും കുത്തിവെപ്പ് നടത്തി വന്ധ്യംകരിക്കണമെന്നും. തിരുവനന്തപുരം കോര്‍പ്പറേഷൻ്റെ തിരുവല്ലത്തെ കേന്ദ്രത്തിൽ മാസങ്ങളായി വന്ധ്യംകരണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലം ക്യാംപിലെ വന്ധ്യംകരണം തടസ്സപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ കാട്ടിയ അലംഭാവവും തെരുവ് നായ പ്രശ്നത്തിന് കാരണമാണെന്ന് ഗോപൻ പറഞ്ഞു. നഗരസഭയിലെ രണ്ട് വന്ധ്യംകരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത് ഒന്ന് മാത്രമാണെന്നും ബിജെപി കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.