ഉത്തർപ്രദേശ് : യു പി ലഖിംപുർഖേരിയിൽ രണ്ട് യുവാക്കളുടെ ആക്രമണത്തിന് ഇരയായ ഇരുപതുകാരി മരിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപിച്ചു എന്ന് എന്ന് പൊലീസ് പറയുന്നുണ്ട് . പീഡന ശ്രമം നടന്നു എന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഭവ സ്ഥലത്ത് കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്
ലഖിംപുർഖേരിയിൽ തന്നെ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരുടെ കൊലപാതകം നടന്നു . അയൽഗ്രാമത്തിലെ യുവാക്കൾ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കുകയായിരുന്നു. കുട്ടികൾ ബലാത്സംഗത്തിന് ഇരയായി എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.