ബെയ്ജിങ്∙ തെക്കുപടിഞ്ഞാറൻ ചൈനയിൽ ഞായറാഴ്ചയുണ്ടായ ബസ് അപകടത്തിൽ 27 പേർ മരിച്ചു. ഗുയിഷൗ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള സന്ദു കൗണ്ടിയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.ബസിൽ 47 പേരുണ്ടായിരുന്നതായും. 20 പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. പർവതപ്രദേശമായ സന്ദു കൗണ്ടിയിൽ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.