മലപ്പുറം : സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘത്തെ ബ്രൗണ്‍ ഷുഗറും എംഡിഎംഎയുമായി പിടികൂടി. ഒമ്പത് ഗ്രാം എംഡിഎംഎയും 25 ചെറുപാക്കറ്റുകളിലായി ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. ചമ്രവട്ടം സ്വദേശികളായ നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ്(32), മുളക്കല്‍ ഷൈലേഷ്(27) എന്നിവരാണ് കാറില്‍ മയക്കുമരുന്ന് കടത്തവേ കഴിഞ്ഞദിവസം താഴെപ്പാലത്ത് വെച്ച് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച ബ്രൗണ്‍ഷുഗറും എംഡിഎംഎയും അവിടെനിന്ന് ശേഖരിച്ച് വരവേയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. എസ് ഐ വി ജിഷില്‍, എ എസ് ഐ പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശറഫുദ്ദീന്‍, ഷിജിത്ത്, സി പി ഒമാരായ ഉണ്ണിക്കുട്ടന്‍, ധനീഷ്‌കുമാര്‍, ആദര്‍ശ്, ജിനേഷ്, ദില്‍ജിത്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.