• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബ്രിട്ടീഷ് രാജ്ഞിയുടെ കാവൽക്കാർ ഇത്രയും ഉയരമുള്ള തൊപ്പികൾ ധരിക്കാൻ കാരണമെന്ത്?

by Web Desk 06 - News Kerala 24
September 21, 2022 : 12:35 pm
0
A A
0
ബ്രിട്ടീഷ് രാജ്ഞിയുടെ കാവൽക്കാർ ഇത്രയും ഉയരമുള്ള തൊപ്പികൾ ധരിക്കാൻ കാരണമെന്ത്?

ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽ ഭടന്മാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടോ? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. കറുത്ത ഷൂ, ഇരുവശങ്ങളിലും ചുമപ്പ് വരയോടുകൂടിയ കറുത്ത പാന്റ്, ചുമപ്പ് കോട്ട്, അരയിൽ വെള്ള ബെൽറ്റ്, വെളുത്ത കൈ ഉറകൾ. മുഖം പാതിമറക്കത്തക്ക വിധത്തിലുള്ള ഉയർന്നു കൂർത്ത തൊപ്പി, കൈയിൽ തോക്ക് ഇതാണ് അവരുടെ യൂണിഫോമിന്റെ ഏകദേശ ചിത്രം. ഇതിൽ ഏറ്റവും ആകർ‍ഷണീയത തോന്നുക ആ കറുത്ത ഉയരം കൂടിയ തൊപ്പിയോടാണ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാഴ്ചയിൽ തീരെ ഭംഗിയില്ലാത്ത ഇത്രയും ഉയരമുള്ള തൊപ്പികൾ അവർ എന്തിനാണ് ധരിക്കുന്നത് എന്ന്? അതിനൊരു കാരണമുണ്ട്.

എലിസബത്ത് രാജ്ഞിയുടെ ഗാർഡുകളുടെ യൂണിഫോം സൗന്ദര്യാത്മകമായി കാണാൻ രൂപകൽപ്പന ചെയ്തതല്ല. 1800-കളിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിന്റെ ആയുധങ്ങളായി ആണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എതിർ സൈന്യത്തെ ഭയപ്പെടുത്താനാണ് അവർ ഇത്തരത്തിൽ ഒരു യൂണിഫോം രൂപകൽപ്പന ചെയ്തത്.

അവരെ കൂടുതൽ ഉയരമുള്ളവരാക്കി ഭയാനകമാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള രാജകീയ കമന്റേറ്ററായ റിച്ചാർഡ് ഫിറ്റ്‌സ്‌വില്യംസ് പറഞ്ഞു. “യുദ്ധത്തിൽ ഒരു കാലാൾപ്പടയുടെ പ്രായോഗിക ആവശ്യം അവർ നിറവേറ്റിയിരുന്നു. നെപ്പോളിയൻ യുദ്ധങ്ങളിൽ ഫ്രഞ്ചുകാരോട് യുദ്ധം ചെയ്യുമ്പോൾ അവ ഉപയോഗിച്ചിരുന്നു. വാസ്തവത്തിൽ, നെപ്പോളിയന്റെ ഇംപീരിയൽ ഗാർഡും അവ ധരിച്ചിരുന്നു.”

തൊപ്പികൾ കരടി രോമങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കനേഡിയൻ കറുത്ത കരടികളിൽ നിന്ന് (ഉർസുസ് അമേരിക്കാനസ്) ആണ് രോമം ശേഖരിച്ചിരുന്നത്, മുൻപ് അവയുടെ എണ്ണം നിയന്ത്രിക്കാൻ ഓരോ വർഷവും അവയെ കൊന്നിരുന്നു. 18 ഇഞ്ച് (46 സെന്റീമീറ്റർ) ഉയരമാണ് തൊപ്പികൾക്കുള്ളത്. എന്നാൽ ഇപ്പോൾ, ബ്രിട്ടീഷ് സൈന്യം 50 മുതൽ 100 വരെ തൊപ്പികൾ ഓരോ വർഷവും വാങ്ങുന്നതായാണ് ബ്രിട്ടീഷ് ഹൈ-സൊസൈറ്റി മാസികയായ ടാറ്റ്‌ലർ പറയുന്നത്. ഓരോ വർഷവും ഏകദേശം 900 ഡോളറാണ് രാജ്യം ഇതിനായി ചിലവഴിക്കുന്നത്.

രാജ്ഞിയുടെ കാവൽക്കാർക്ക് ആചാരപരമായ ചുമതലകൾ മാത്രമേയുള്ളൂവെന്ന് കരുതിയെങ്കിൽ തെറ്റി. ഇവരെല്ലാം കൃത്യമായ ഇടവേളകളിൽ മറ്റ് സജീവ സൈനിക ജോലികളിലും ഏർപ്പെടണം. ചുവപ്പ് കോട്ടുകൾ ഇവർ തെരഞ്ഞടുക്കാൻ കാരണം രക്തക്കറ മറച്ചുവെക്കാനാണന്ന് ഒരു കിംവദന്തിയുണ്ട്. എന്നാൽ അതിൽ ഒരു വാസ്തവവുമില്ല. ബ്രിട്ടീഷ് പട്ടാളക്കാർ പരമ്പരാഗതമായി ചുവപ്പ് വസ്ത്രം ധരിക്കുന്നതിന് കാരണം അത് വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ചായമായതിനാലാണ്.

രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സജീവമായ ഡ്യൂട്ടിയിലുള്ള സൈനികരുടെ അതേ യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഇന്നും സംരക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, പ്രതിഷേധവുമായി സഹപാഠികള്‍

Next Post

ട്വിറ്ററിലാകെ സംസാരവിഷയമായി എലിസബത്ത് രാ‍ഞ്ജി; ട്രെൻഡായി ‘ക്യൂ ഫോർ ദ ക്വീൻ’

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ട്വിറ്ററിലാകെ സംസാരവിഷയമായി എലിസബത്ത് രാ‍ഞ്ജി; ട്രെൻഡായി ‘ക്യൂ ഫോർ ദ ക്വീൻ’

ട്വിറ്ററിലാകെ സംസാരവിഷയമായി എലിസബത്ത് രാ‍ഞ്ജി; ട്രെൻഡായി 'ക്യൂ ഫോർ ദ ക്വീൻ'

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നൽകും,സംസ്കാരം രാത്രിയോടെ

'രാജ്ഞി മരിച്ചിട്ടില്ല, ശവപ്പെട്ടിയിൽ നിന്നും പുറത്തിറങ്ങാൻ പറയും'; പറഞ്ഞയാൾ അറസ്റ്റിൽ

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ രാജു ശ്രീവാസ്‍തവ അന്തരിച്ചു

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ രാജു ശ്രീവാസ്‍തവ അന്തരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു

കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമം: പൊലീസിന് ഗുരുതര വീഴ്ച, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു

തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍, ഉച്ചയ്ക്ക് കൂടിക്കാഴ്‍ച്ച, സമരത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In