തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെയും ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍, ഈ വാദത്തിന് രേഖയില്ല. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്. എന്നാല്‍, നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്.
സംഘ പരിവാർ വാട്സ് അപ് ഗ്രൂപ്പിൽ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നത്. ആര്‍എസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുത്തിൽ ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. 1986 മുതൽ ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറയുന്നു. ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളിൽ ആര്‍എസ്എസ് ഉണ്ടെന്നത് ഓർക്കണമെന്നും പിണറായി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.