തിരുവനന്തപുരം : കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതിനിടെ വിദേശ പൗരനോടുള്ള മോശം സമീപനത്തില്‍ പൊലീസിനു പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് പൊലീസിനെ വിലയിരുത്തരുത്. കേരളത്തിലെ പൊലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കൊല്ലം ജില്ലാ സമ്മേളന പൊതുചര്‍ച്ചയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.