തിരുവനന്തപുരം : ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യം അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും.