• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതിയ തുടക്കമാകട്ടെ കൊച്ചിയിലെ രാഹുലിന്‍റെയും സച്ചിന്‍റെയും സഹയാത്ര: ആന്‍റോ ജോസഫ്

by Web Desk 06 - News Kerala 24
September 23, 2022 : 12:52 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതിയ തുടക്കമാകട്ടെ കൊച്ചിയിലെ രാഹുലിന്‍റെയും സച്ചിന്‍റെയും സഹയാത്ര: ആന്‍റോ ജോസഫ്

കൊച്ചി: ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സച്ചിന്‍ പൈലറ്റ് സഹയാത്ര നടത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വച്ച് സച്ചിന്‍ പൈലറ്റിന്‍റെ സാന്നിധ്യം കോണ്‍ഗ്രസിന് പ്രതീക്ഷയാണ് എന്ന് കോണ്‍ഗ്രസ് സഹയാത്രികനും, സിനിമ നിര്‍മ്മാതാവുമായ ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ആന്‍റോ ജോസഫ് തന്‍റെ അഭിപ്രായം പങ്കുവച്ചത്.

കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് പദവിക്കായി പരിശീലനം നടത്തിയ വ്യക്തിയാണ് സച്ചിന്‍ പൈലറ്റ് എന്നാണ് ആന്‍റോ ജോസഫ് ഓര്‍മ്മിപ്പിക്കുന്നത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന്‍ പൈലറ്റെന്ന നേതാവിന്‍റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്‍റെ ടേക് ഓഫിനുള്ള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണ്. അതിനുള്ള തുടക്കമാകട്ടെ കൊച്ചിയിലെ സഹയാത്രയെന്ന് ആന്‍റോ ജോസഫ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

കൊച്ചിയുടെ നിരത്തിലൂടെ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന സച്ചിന്‍ പൈലറ്റിന്റെ ദൃശ്യം കോണ്‍ഗ്രസ്പതാകയിലെ മൂന്നുനിറങ്ങളെന്നപോലെ തിളങ്ങിയ മൂന്നുമുഖങ്ങളെയാണ് ഓര്‍മയില്‍ കൊണ്ടുവന്നത്. രാജീവ്ഗാന്ധി,രാജേഷ് പൈലറ്റ്,മാധവ് റാവു സിന്ധ്യ. കെ.എസ്.യുക്കാലത്തെ ആവേശങ്ങള്‍…അതില്‍നിന്നുള്ള തുടര്‍ക്കാഴ്ചപോലെ മറ്റ് മൂന്നുപേര്‍..രാഹുല്‍ഗാന്ധി,സച്ചിന്‍ പൈലറ്റ്,ജ്യോതിരാദിത്യ സിന്ധ്യ. യൂത്ത് കോണ്‍ഗ്രസ്സിന്റെ പതാക ഞാനുള്‍പ്പെടെയുള്ള തലമുറയിലേക്ക് കൈമാറിയവര്‍.

ഇവരില്‍ ഒടുവിലത്തെയാള്‍ ഇടയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് വേര്‍പെട്ട് മറ്റൊരു വഴിയിലൂടെ പോയി. പക്ഷേ രാഹുലും സച്ചിനും ഇപ്പോഴും സംഘടനയുടെ പ്രതീക്ഷകളായുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഒരുമിച്ചുള്ള നടത്തത്തെ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ പ്രധാന്യത്തോടെയാണ് കാണുന്നതും. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള കാല്‍വെയ്പുകളില്‍ സച്ചിന്‍ പൈലറ്റെന്ന പേര്‍ നിര്‍ണായകമാകുന്ന ഈ ദിവസങ്ങളില്‍.

പത്തുവര്‍ഷം മുമ്പ്  ബെംഗളൂരുവിലെ ഇന്ത്യന്‍ ആര്‍മിയുടെ സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് ആസ്ഥാനത്ത് ടാക്‌സിക്കാറില്‍ വന്നിറങ്ങിയ മുപ്പത്തിയഞ്ചുവയസ്സുകാരനെ ഓര്‍മവരുന്നു. അവിടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ചെറുപ്പക്കാര്‍ക്കിടയില്‍ ഒരാളായി,പരിമിതമായ സൗകര്യത്തില്‍ കിടന്നുറങ്ങി,നാലുമണിക്ക് ഉണര്‍ന്ന്,ഒരുമണിക്കൂറോളം ശുചിമുറിയ്ക്ക് മുന്നില്‍ വരിനിന്ന് കുളിച്ച് വൃത്തിയായി, എഴുത്തുപരീക്ഷയും ശാരീരികക്ഷമതാകടമ്പകളും താണ്ടി ഒടുവില്‍ ഇന്റര്‍വ്യൂവിനെത്തിയ ഒരാള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റ്‌നന്റ് പദവി സ്വപ്‌നം കണ്ടെത്തിയ അയാളുടെ പേര് സച്ചിന്‍ പൈലറ്റ് എന്നായിരുന്നു.

അയാള്‍ അപ്പോള്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയിലെ ഐ.ടി മന്ത്രിയായിരുന്നു! ഇരുപത്തിയാറാമത്തെ വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ എം.പി. എന്ന നേട്ടത്തിലെത്തിയ സച്ചിൻ പൈലറ്റ് അങ്ങനെ ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്ര മന്ത്രിയുമായി. കൊച്ചിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം നടന്നത് ലെഫ്റ്റ്‌നന്റില്‍ നിന്ന് പില്‍ക്കാലത്ത് പുതിയ ആകാശത്തേക്ക് വളര്‍ന്ന ക്യാപ്റ്റന്‍ സച്ചിന്‍ പൈലറ്റ് ആണ്.

കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന്‍ പൈലറ്റെന്ന നേതാവിന്റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക് ഓഫിനുള്ള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണ്. അതിനുള്ള തുടക്കമാകട്ടെ കൊച്ചിയിലെ സഹയാത്ര.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊറിയർ സർവീസ് വഴി ലഹരി കടത്ത്; ഒരാൾ പിടിയിൽ, കേന്ദ്രം ബാംഗ്ലൂര്‍, റാക്കറ്റിൽ മലയാളി വിദ്യാര്‍ത്ഥികളും

Next Post

ഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി, വെടിവെച്ച് കൊന്ന് ബന്ധു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി, വെടിവെച്ച് കൊന്ന് ബന്ധു

ഒമ്പത് വയസുള്ള കുട്ടിയെ കടിച്ചു കീറി കരടി, വെടിവെച്ച് കൊന്ന് ബന്ധു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണം, മിന്നൽ ഹ‍ര്‍ത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യം: ഹൈക്കോടതി

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം, ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ല: ഗവര്‍ണര്‍

കുറ്റം ചെയ്തിട്ടില്ല, കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി-എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

കുറ്റം ചെയ്തിട്ടില്ല, കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി-എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021