• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അങ്കിത ഭണ്ഡാരി കേസ്; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർ പ്രതികൾ, കൊല ഇം​ഗിതത്തിന് വഴങ്ങാഞ്ഞ്

by Web Desk 04 - News Kerala 24
September 24, 2022 : 6:38 am
0
A A
0
അങ്കിത ഭണ്ഡാരി കേസ്; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർ പ്രതികൾ, കൊല ഇം​ഗിതത്തിന് വഴങ്ങാഞ്ഞ്

ദില്ലി: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തിൽ ബിജെപി നേതാവിന്റെ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത് വാക്കുതർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ പൊലീസിൽ മൊഴി നൽകി. പ്രതികളുടെ ലൈം​ഗികതാല്പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതർക്കത്തിനിടയാക്കിയത്.

അഞ്ചു ദിവസം മുമ്പാണ് അങ്കിതയെ കാണാതായത്. അങ്കിത ജോലി ചെയ്തിരുന്ന റിസോര്‍ട്ടിന്റെ ഉടമയായ പുല്‍കിത് ആര്യ മുൻമന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ്. അങ്കിതയെ കാണാനില്ലെന്ന് സെപ്റ്റംബര്‍ 18-നാണ് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയിരുന്നു. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളില്‍ ഒരാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾ അങ്കിതയെ കൊലപ്പെടുത്തിയശേഷം കനാലിലേക്ക് തള്ളിയിട്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

റിസോർട്ടിലെത്തുന്ന അതിഥികൾക്കായും തനിക്കു വേണ്ടിയും വഴങ്ങണമെന്ന് പുൽകിത് അങ്കിതയോട് ആവശ്യപ്പെട്ടു. ഇതിന് അങ്കിത തയ്യാറായില്ല. നിരന്തരം ഇതേ കാര്യം ആവശ്യപ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറിയിച്ചു. ഇതും പ്രതികൾക്ക് വൈരാ​ഗ്യം വർധിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേനയാണ് പ്രതികൾ അങ്കിതയെ റിസോർട്ടിൽ നിന്ന് കനാലിനടുത്ത് എത്തിച്ചത്. കൃത്യം നടന്ന ശേഷം പ്രതികൾ റിസോർട്ടിലേക്ക് മടങ്ങി. അന്നു തന്നെ മൂവരും ഹരിദ്വാറിലേക്ക് പോയി. അവിടെ നിന്ന് റിസോർട്ടിൽ വിളിച്ച് അങ്കിതയെ അന്വേഷിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അലീബി ഉണ്ടാക്കാനായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതയെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞതിനെത്തുടർന്ന് പുൽകിത് നേരിട്ട് പൊലീസിനെ വിളിച്ച് പരാതി നല്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർത്ഥിയോട് ക്രൂരത കാണിച്ച അധ്യാപകന് സസ്പെൻഷൻ; ആന്ധ്രയിൽ പ്രതിഷേധം ഫലം കണ്ടു

Next Post

ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീ സാക്ഷിയാകും? ഒപ്പമിരുത്തി ചോദ്യം ചെയ്യും, ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എകെജി സെന്‍റര്‍ കേസ്; നിർണായമായത് ജിതിന്‍റെ ടി ഷർട്ട്, ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ടിട്ട ഫോട്ടോ എഫ്ബിയിലും

ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീ സാക്ഷിയാകും? ഒപ്പമിരുത്തി ചോദ്യം ചെയ്യും, ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്‍റിന്‍റെ 5000 രൂപ മോഷണം പോയി

വിശ്രമ ദിനം കഴിഞ്ഞു; ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍, രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും

‘പ്രത്യേക സമുദായക്കാരുടെ ഹിറ്റ്‍ലിസ്റ്റ് തയാറാക്കിയിരുന്നു’, പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

'പ്രത്യേക സമുദായക്കാരുടെ ഹിറ്റ്‍ലിസ്റ്റ് തയാറാക്കിയിരുന്നു', പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ഹർത്താൽ അനുകൂലികൾ, ലാത്തിച്ചാർജ്, ഈരാറ്റുപേട്ടയിൽ നൂറോളം പേർ കരുതൽ തടങ്കലിൽ

ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും പൊലീസിനുമെല്ലാം നന്ദിയെന്ന് പോപ്പുലർ ഫ്രണ്ട്

ഹർത്താലിലെ വ്യാപക ആക്രമണം , സർവീസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി, പൊലീസ് സഹായത്തോടെ മാത്രം സ‍ർവീസ്

ഹർത്താൽ പ്രഖ്യാപിച്ചവർ അണികളെ നിയന്ത്രിക്കണം; പിഎഫ്ഐ ഹർത്താലിലെ അക്രമങ്ങൾക്കെതിരെ ജമാഅത്തെ ഇസ്‌ലാമി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In