ദില്ലി : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം ബക്കിങ്ഹാം പുറത്തുവിട്ടു. രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോൺ കിങ് ജോര്‍ജ് നാലാമൻ മെമ്മോറിയൽ ചാപ്പലിൽ സ്ഥാപിച്ചു. അച്ഛനമ്മമാരുടെയും ഭര്‍ത്താവ് പ്രിൻസ് ഫിലിപ്പിന്റെയും പേരും ലഡ്ജര്‍ സ്റ്റോണിൽ അടങ്ങിയിരിക്കുന്നു. കറുപ്പ് ബെൽജിയൻ മാര്‍ബിളിലാണ് സ്റ്റോൺ തയ്യാറാക്കിയിരിക്കുന്നത്.
പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി 1962 ലാണ് ക്വീൻ എലിസബത്ത് കിങ് ജോര്‍ജ് നാലാമൻ മെമോറിയൽ ചാപ്പൽ കമ്മീഷൻ ചെയ്തത്. സെപ്തംബര്‍ എട്ടിന് 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 2015 ൽ തന്നെ ഏറ്റവും അധികം കാലം ബ്രിട്ടീഷ രാജവംശത്തിന്റെ പരമാധികാരിയായി ഇരുന്നു എന്ന റെക്കോര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു. 70 വര്‍ഷമാണ് എലിസബത്ത് രാജ്ഞിയായി തുടര്‍ന്നത്. 73 വയസ്സുകാരൻ മകൻ ചാൾസ് എലിസബത്തിന്റെ മരണത്തോടെ രാജാവായി അധികാരത്തിലേറി.