പാലക്കാട് : പാലക്കാട് കോതക്കുറുശിയിൽ ഭർത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ചു . കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്. 38 വയസായിരുന്നു. ഭർത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകൾ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
പുലർച്ചെ 2 മണിക്കാണ് സംഭവം . ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു . കസ്റ്റഡിയിൽ ഉള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.