• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു: മൂന്നര വര്‍ഷം ബാക്കി

by Web Desk 04 - News Kerala 24
September 28, 2022 : 3:19 pm
in India, News
Reading Time: 1 min read
0
A A
0
അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു: മൂന്നര വര്‍ഷം ബാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥ സർവീസിൽനിന്ന് സ്വയം വിരമിക്കുന്നു. മൂന്നര വർഷത്തെ സേവനം ബാക്കിനിൽക്കെയാണ് ഡിഎച്ച്എസ് ഡോ.പ്രീത സ്വയം വിരമിക്കലിനു അപേക്ഷ നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. വിരമിക്കലിനു സർക്കാർ തത്വത്തിൽ അനുമതി നൽകി. ഈ മാസത്തോടെ ഡോ.പ്രീത സേവനം അവസാനിപ്പിക്കും.

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടാമത്തെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നത്. വ്യക്തിപരമായ കാരണമാണ് ഡയറക്ടർമാരുടെ വിരമിക്കലിനു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകളാണ് കാരണമെന്നു ജീവനക്കാരിൽ ഒരു വിഭാഗം പറയുന്നു. ധനകാര്യവിഭാഗം ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടയാളെ പുതിയ ഡയറക്ടറായി നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിടുന്നതിനാൽ ഇയാളെ ഡിഎച്ച്എസ് തസ്തികയിലേക്കു പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുരുതര പരാമർശങ്ങൾ നിലനിൽക്കേ തന്നെ ഈ മാസം അഞ്ചിന് അച്ചടക്ക നടപടി വകുപ്പ് അവസാനിപ്പിച്ചു. ഈ ഉദ്യോഗസ്ഥനുവേണ്ടിയാണ് ഡിഎച്ച്എസ് നിയമനം വൈകിപ്പിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിഎച്ച്എസ് തസ്തിക ഇത്രയുംകാലം ഒഴിഞ്ഞു കിടക്കുന്നത്. ഡോ.സരിത വിരമിച്ചപ്പോൾ ഡോ.രമേശിനെ ഡയറക്ടറായി നിയമിച്ചു. എന്നാൽ, രണ്ടു മാസത്തിനുശേഷം അദ്ദേഹം ചുമതലയിൽനിന്ന് ഒഴിഞ്ഞപ്പോൾ അഡീ.ഡയറക്ടർ ഡോ.രാജുവിനു താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചപ്പോൾ അഡീ.ഡയറക്ടറായ ഡോ.പ്രീതയ്ക്കു താൽക്കാലിക ചുമതല നൽകി. ദീർഘനാളായി ഒഴിഞ്ഞു കിടന്നിരുന്ന അഡീ.ഡയറക്ടർമാരുടെ പോസ്റ്റുകൾ ജൂലൈയിൽ വകുപ്പുതല പ്രമോഷൻ കമ്മിറ്റി ചേർന്ന് നികത്തിയിരുന്നു. ആ സമയത്തും ഡിഎച്ച്എസിനെ നിയമിച്ചിരുന്നില്ല. 2021 ഓഗസ്റ്റ് മാസത്തിൽ അഡീ.ഡയറക്ടറായിരുന്ന രമേശ് വിരമിച്ചപ്പോഴുള്ള തസ്തിക ഇതുവരെയും നികത്തിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി കേന്ദ്ര സര്‍ക്കാര്‍

Next Post

‘ഐഎൻഎല്ലിന് പോപ്പുലർ ഫ്രണ്ട് ബന്ധം; മന്ത്രി ദേവർകോവിലിനെ പുറത്താക്കണം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഐഎൻഎല്ലിന് പോപ്പുലർ ഫ്രണ്ട് ബന്ധം; മന്ത്രി ദേവർകോവിലിനെ പുറത്താക്കണം’

‘ഐഎൻഎല്ലിന് പോപ്പുലർ ഫ്രണ്ട് ബന്ധം; മന്ത്രി ദേവർകോവിലിനെ പുറത്താക്കണം’

ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്

ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്

രാജിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ, പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ

രാജിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ, പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ

ആശ്വാസ നടപടിയുമായി കേന്ദ്രം; സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത കൂട്ടി

ആശ്വാസ നടപടിയുമായി കേന്ദ്രം; സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത കൂട്ടി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021