ദില്ലി: മുതിര്‍ന്ന അഭിഭാഷകന് ആര് വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കും. സ്ഥാനത്ത് തുടരാൻ സന്നദ്ധനല്ലെന്നും കെ കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. 2014 മുതൽ മൂന്ന് വർഷം മുകുൾ റോത്തഗി അറ്റോണി ജനറലായിരുന്നു. അതിന് ശേഷം അഞ്ചുവർഷം കെ കെ വേണുഗോപാൽ ഈ സ്ഥാനത്തിരുന്നു.
അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന് മുകുൾ റോത്തഗി നേരത്തെ വ്യക്തമാക്കിയിരുന്നു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.ഇതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്കില്ലെന്ന് റോത്തഗി വ്യക്തമാക്കിയത്.