ബെംഗളൂരു : കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. കനകപുരയിലെ വസതിയിലായിരുന്നു പരിശോധന.