തിരുവനന്തപുരം : കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണം. കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനിടെ കൗമാരക്കാരുടെ വാക്‌സിനേഷനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. രജിസ്‌ട്രേഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ രക്ഷിതാക്കളെ സര്‍ക്കാര്‍ സഹായിക്കും. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.












