തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഡി-ലിറ്റിന് ശുപാര്‍ശ ആര്‍ക്കും നല്‍കാം. ആ ശുപാര്‍ശയാണ് ഗവര്‍ണറും നല്‍കിയത്. അത് കൊടുക്കേണ്ടായെന്ന് തീരുമാനമെടുക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വലിയ ദലിത് സ്നേഹം പറയുന്ന ആളുകള്‍ അവരുടെ ഉള്ളിലുള്ള ദലിത് വിരോധമാണ് ഇതിലൂടെ പ്രകടമാക്കിയത്. രാഷ്ട്രപതിയെ അവഹേളിക്കുന്നതിലൂടെ ഭരണഘടനയുടെ അന്തസ്സത്തയാണ് ലംഘിക്കപ്പെട്ടത്. അതാണ് നാടിനാകെ കളങ്കമുണ്ടാക്കുന്ന സംഭവമുണ്ടായി എന്ന് ഗവര്‍ണര്‍ പറഞ്ഞതിലൂടെ വ്യക്തമാകുന്നത്. ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളതെന്ന് വ്യക്തമായി.
മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ജനാധിപത്യ കേരളത്തിന് കളങ്കമാണ്. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഭയക്കുന്നതെന്ന് അറിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമയമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി.