• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയം , യുവാവിനെ കാമുകിയുടെ ബന്ധുക്കൾ ഓടുന്ന ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
October 2, 2022 : 8:23 pm
in India, News
Reading Time: 1 min read
0
A A
0
പ്രണയം , യുവാവിനെ കാമുകിയുടെ ബന്ധുക്കൾ ഓടുന്ന ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

പറ്റ്ന: ബിഹാറിൽ യുവതിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. 25- കാരനായ റോഷൻ കുമാറാണ് കൊല്ലപ്പെട്ടത്. ഒരേ സമുദായത്തിൽ പെട്ടവരാണ് പെൺകുട്ടിയും യുവാവും. ഇരുവരും പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. കത്താറ പൊലീസ് ഔട്ട്‌പോസ്റ്റ് പ്രദേശത്തെ താമസക്കാരനായ റോഷൻ കുമാർ സെപ്റ്റംബർ 29 ന് പെൺകുട്ടിയുമായി ഒളിച്ചോടിയതോടെയാണ് സംഭവത്തിന്റെ തുടക്കം.

യുവതിയും റോഷനും തങ്ങുന്ന ഹാജിപുരിനാടുത്തുള്ള സ്ഥലം തിരിച്ചറിഞ്ഞ യുവതിയുടെ ബന്ധുക്കൾ അവരെ തേടിയെത്തി. വിവാഹം നടത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരെയും അനുനയിപ്പിച്ച് വണ്ടിയിൽ കയറ്റി. വീട്ടിൽ വിടാമെന്ന് പറഞ്ഞ് സമ്മതിച്ച് യുവാവിനെയും ബന്ധുക്കളെത്തിയ സ്കോർപ്പിയോയിൽ കയറ്റി യാത്ര തുടങ്ങി. ഫക്കൂലി ചൌക്കിൽ എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി നിർത്തി. യുവാവിനോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും, യുവതിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ റോഷനെ അനുഗമിക്കുകയും ചെയ്തു.

റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇരുവരും കൂടെ പോയത്. എന്നാൽ പെട്ടെന്നെത്തിയ ബസിന്റെ ടയറിനടിയിലേക്ക് റോഷനനെ ബന്ധുക്കളായ യവാക്കൾ തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടയറിനടിയിൽ പെട്ട യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരത്തിൽ നേരത്തെയും നിരവധി സംഭവങ്ങൾ പ്രദേശത്ത് നടന്നിട്ടുണ്ട്. പ്രണയത്തെ തുടർന്ന് യുവാവിന്റെ കണ്ണിൽ ആസിഡ് കുത്തിക്കയറ്റിയ സംഭവത്തിന്റെ വാർത്ത കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്നിരുന്നു. കാമുകിയെ കാണാൻ പോയ സിക്കന്ദർ മണ്ഡൽ എന്ന യുവാവിനോടായിരുന്നു നാട്ടുകാരുടെ ക്രൂരത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരുപത്തിയഞ്ച് കിലോ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

Next Post

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ട് തുറന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ട് തുറന്നു

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ട് തുറന്നു

കോടിയേരി ചൂഷണങ്ങൾക്ക് എതിരെ സുശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്‌: യെച്ചൂരി

കോടിയേരി ചൂഷണങ്ങൾക്ക് എതിരെ സുശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്‌: യെച്ചൂരി

ലളിതകലാ അക്കാദമിയുടെ വിന്റര്‍ ആര്‍ട് റെസിഡന്‍സിക്ക് കിളിമാനൂരില്‍ തുടക്കം

ലളിതകലാ അക്കാദമിയുടെ വിന്റര്‍ ആര്‍ട് റെസിഡന്‍സിക്ക് കിളിമാനൂരില്‍ തുടക്കം

അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാ‍ർത്ഥിയെ കണ്ടെത്തി

അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാ‍ർത്ഥിയെ കണ്ടെത്തി

‘കാനഡയിലേക്ക് വിസ’, എട്ട് ലക്ഷം പറഞ്ഞുറപ്പിച്ച് രണ്ട് ലക്ഷം വാങ്ങി, തട്ടിപ്പ് കേസിൽ യുവതി കൊച്ചിയിൽ പിടിയിൽ

'കാനഡയിലേക്ക് വിസ', എട്ട് ലക്ഷം പറഞ്ഞുറപ്പിച്ച് രണ്ട് ലക്ഷം വാങ്ങി, തട്ടിപ്പ് കേസിൽ യുവതി കൊച്ചിയിൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021