ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോള്‍ വാഹനങ്ങളിലേക്ക് ആദ്യ ഇലക്ട്രിക് കാര്‍ കൂടി. വണ്‍ റോഡ് ഓട്ടോമോട്ടിവ് കമ്പനിയുടെ ഹോങ്ക്വി ഇ എച്ച് എസ് 9 വാഹനമാണ് പൊലീസ് സ്വന്തമാക്കിയത്.
പൊലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഹോങ്ക്വി കമ്പനിയുടെ ആദ്യ എസ് യു വിയാണിത്. അഞ്ച് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിന്രെ പ്രത്യേകത. ആറു മുതല്‍ എട്ടു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മെഴ്സിഡസ്, മസെറാറ്റി, ആസ്റ്റണ്‍ മാര്‍ട്ടിന്‍സ്, കാഡിലാക് എന്നീ ആഡംബര കാറുകളുടെ കൂട്ടത്തിലേക്കാണ് പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്.