കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതത്തെ എറണാകുളം നോർത്ത് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിടികൂടുന്നതിനിടെ കയ്യിലിരുന്ന വാക്കത്തികൊണ്ട് തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ പ്രതി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പൊലിസ് പറഞ്ഞു. വീട്ടുടമയുടെ തലയ്ക്ക് മൂന്ന് തുന്നലുണ്ട്.