ദില്ലി: കൊടുമുടികൾ താണ്ടാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ എത്തുന്നു. തദ്ദേശമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ജോധ്പൂരിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ആദ്യ ബാച്ച് സേനക്ക് കൈമാറും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. 5.8 ടണ്‍ ഭാരമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഉയരം കൂടിയ പ്രദേശങ്ങളില്‍ വരെ വിന്യസിക്കാന്‍ കരുത്തുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ.