തിരുവനന്തപുരം : ഒമിക്രോണ്‍ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍, പുതുവത്സര ആഘോഷങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് (ജനുവരി 2 ഞായര്‍) അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമിക്രോണ്‍ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കും. 107 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിട്ടത്.