• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റഷ്യയുടെ ആണവഭീഷണി; ആശങ്ക മോദിയെ അറിയിച്ച് യുക്രൈൻ പ്രസിഡന്റ്

by Web Desk 04 - News Kerala 24
October 4, 2022 : 10:16 pm
in India, News
Reading Time: 1 min read
0
A A
0
റഷ്യയുടെ ആണവഭീഷണി; ആശങ്ക മോദിയെ അറിയിച്ച് യുക്രൈൻ പ്രസിഡന്റ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയില്‍ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം.

യുക്രൈന്‍ അധിനിവേശം ശക്തമാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിയും മുന്‍പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ രാഷ്ട്രത്തലവനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. “ശത്രുത അവസാനിപ്പിക്കണമെന്ന് മോദി സംഭാഷണത്തിൽ ആവർത്തിച്ചു. സമവായത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെൻസ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവർത്തിച്ചു. സംഘര്‍ഷങ്ങളില്‍ സൈനിക നടപടികള്‍ പരിഹാരമുണ്ടാകില്ലെന്ന ഉറച്ച ബോധ്യം മോദി സംഭാഷണത്തില്‍ പ്രകടിപ്പിക്കുകയും, സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

യുക്രെെയ്നിലെ ആണവ കേന്ദ്രങ്ങൾ അപകടപ്പെടുത്തുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യ യുക്രെെയ്നിൽ നിന്ന് “നാല് പുതിയ പ്രദേശങ്ങൾ” കൂട്ടിച്ചേർക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ നിലനിൽപ്പിനായി ആണവായുധം ഉപയോഗിക്കുമെന്ന് പുടിൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

റഷ്യ നാല് യുക്രേനിയൻ പ്രദേശങ്ങളില്‍ ജനഹിതപരിശോധന നടത്തി പിടിച്ചടക്കിയതിനെ അപലപിച്ച് സെപ്തംബർ 30-ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച കരട് പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനത്തിനിടയിലും റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ഉയർന്ന എണ്ണവില കുറയ്ക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച കരാർ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമെന്നും ഇന്ത്യ അത് തന്നെയാണ് ചെയ്യുന്നതെന്നും ഇന്ത്യ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഞ്ചാവുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി

Next Post

കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

നാരങ്ങ ആരോഗ്യത്തിന് നല്ലതെന്ന് പറയുന്നതിന്റെ കാരണങ്ങൾ

നാരങ്ങ ആരോഗ്യത്തിന് നല്ലതെന്ന് പറയുന്നതിന്റെ കാരണങ്ങൾ

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം പിടിച്ചെടുത്തു

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം പിടിച്ചെടുത്തു

കുട്ടിയെ തട്ടിക്കൊണ്ട് പോയ ക്വട്ടേഷന്‍; പ്രതികളെ നിഴല്‍ പോലെ പിന്തുടര്‍ന്ന് പൊലീസ്, 3 പേര്‍ കൂടി അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ട് പോയ ക്വട്ടേഷന്‍; പ്രതികളെ നിഴല്‍ പോലെ പിന്തുടര്‍ന്ന് പൊലീസ്, 3 പേര്‍ കൂടി അറസ്റ്റില്‍

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

കോടതി കയറാന്‍ വയ്യ; ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021