ശബരിമല : മകരവിളക്കു കാലത്തെ എഴുന്നള്ളത്ത് 14ന് തുടങ്ങും. 18 വരെ നീണ്ടുനില്‍ക്കും. മകരവിളക്കിനു ശേഷമുള്ള പ്രധാന ചടങ്ങാണിത്.14ന് രാത്രി 10ന് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നാണ് എഴുന്നള്ളത്ത് തുടങ്ങുന്നത്. തീവെട്ടി, വാദ്യമേളങ്ങള്‍, തിരുവാഭരണത്തിന് ഒപ്പം കൊണ്ടുവരുന്ന അയ്യപ്പന്റെ തിരുമുഖം ആലേഖനം ചെയ്ത തിടമ്പ്, കൊടി എന്നിവയുടെ അകമ്പടിയോടെ ജീവതയിലാണ് എഴുന്നള്ളിക്കുക. ആദ്യത്തെ 4 ദിവസം എഴുന്നള്ളത്ത് മുന്‍പില്‍ എത്തി നായാട്ടു വിളിക്കും.18ന് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നള്ളും. നായാട്ടു വിളിക്കു ശേഷം തിരിച്ച് എഴുന്നള്ളും.സന്നിധാനത്ത് ഇന്നലെ ദര്‍ശനത്തിനു നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും മൂന്നര മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. നെയ്യഭിഷേകത്തിനും മണിക്കൂറുകള്‍ നീണ്ട കാത്തുനില്‍പ്പായിരുന്നു.