സാംസങ് അതിന്റെ മുന്‍നിര എസ് 22 അള്‍ട്രാ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാഴ്ച മുമ്പ്, ഈ സ്മാര്‍ട്ട്ഫോണിന്റെ ഒരു അണ്‍ബോക്സിംഗ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അണ്‍ബോക്സിംഗ് വീഡിയോ കൂടി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഇതിനകം തന്നെ സാംസങ്ങ് എസ്21 എഫ്ഇ വാങ്ങിയിട്ടുണ്ട്. മികച്ച വിലയില്‍ ഇത് സാമാന്യം നല്ല ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയര്‍ അനുഭവവും വാഗ്ദാനം ചെയ്തേക്കാം. അതിനാല്‍, ഈ സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇയുടെ ഇന്ത്യയിലെ സാധ്യമായ വിലയെക്കുറിച്ച് നോക്കാം. 120Hz ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള 6.41-ഇഞ്ച് AMOLED സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കാം.
2021 ലെ മിക്കവാറും എല്ലാ ഫ്ലാഗ്ഷിപ്പുകള്‍ക്കും കരുത്ത് പകരുന്ന സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റാണ് ഇത് നല്‍കുന്നത്. 6 ജിബി റാം മോഡലിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ലോഞ്ച് സമയത്ത് ഓപ്ഷനുകള്‍ ഉണ്ടാകാം. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍ സ്‌പോര്‍ട് ചെയ്‌തേക്കാം. കൂടാതെ, മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 32 മെഗാപിക്സല്‍ ക്യാമറയും ഉണ്ടായിരിക്കാം. ഇത് കൂടാതെ, ഒപ്റ്റിക്കല്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 4500 എംഎഎച്ച് ബാറ്ററി, IP67 പൊടി-ജല പ്രതിരോധം എന്നിവ ലഭിക്കുമെന്ന് സൂചനയുണ്ട്.
അടിസ്ഥാന വേരിയന്റിന് ഏകദേശം 51,900 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിലനിര്‍ണ്ണയത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ല, അതിനാല്‍ ഇപ്പോള്‍ ഒന്നും ക്ലെയിം ചെയ്യാന്‍ കഴിയില്ല. ഓര്‍ക്കുക, ഇതിന്റെ 5ജി മോഡല്‍ 55,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍, ഡിസൈനിലും ഹാര്‍ഡ്വെയറിലും വലിയ മാറ്റങ്ങളൊന്നുമില്ല. അതിനാല്‍, സെഗ്മെന്റില്‍ കടുത്ത മത്സരം നല്‍കുന്നതിന് വിലനിര്‍ണ്ണയം സമാനമായി തുടരുകയോ നേരിയ കുറവ് കാണുകയോ ചെയ്തേക്കാം.