• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസാധ്യമായതിനെ സാധ്യമാക്കും ; കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കും : കോടിയേരി

by Web Desk 01 - News Kerala 24
January 3, 2022 : 9:40 am
0
A A
0
അസാധ്യമായതിനെ സാധ്യമാക്കും ; കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കും : കോടിയേരി

കൊട്ടാരക്കര : എതിർപ്പുകൾകണ്ടു പിൻമാറുന്നതല്ല പിണറായി സർക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധ്യമായതിനെ സാധ്യമാക്കാൻ ലക്ഷ്യബോധത്തോടെയാണ് സർക്കാർ നീങ്ങുന്നത്. കേരളത്തിൽ ട്രെയിനുകൾക്ക് വേഗം കുറവാണ്. രാജധാനി എക്സ്‌പ്രസ് മറ്റു സംസ്ഥാനങ്ങളിൽ 102 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോൾ കേരളത്തിൽ 55 കിലോമീറ്ററാണ്. യു.ഡി.എഫ്. കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സിൽവർലൈൻ കെ-റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകും.

എട്ടു സംസ്ഥാനങ്ങളിൽ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിർപ്പു കാരണം സിൽവർലൈനിന് കേന്ദ്രം സഹായം നൽകുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ്‌ നിസ്സഹായരായി ഇരുന്നാൽ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോൾ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബി.ജെ.പി.ക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അവർക്ക് എതിർപ്പും സമരവുമില്ല. 1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോൾ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങൾ സി.പി.എം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയർന്ന നഷ്ടപരിഹാരം നൽകും. ഇതിനായി ബൃഹത്തായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എതിർക്കുന്നവരുടെയെല്ലാം മുന്നിൽ കാര്യങ്ങൾ വിശദീകരിക്കും. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കും-അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുസ്‌ലിം സ്ത്രീകളെ ആപ്പുവഴി ലേലം ചെയ്യൽ വീണ്ടും ; അക്കൗണ്ട് ബ്ലോക്ക് ചെയ്തു

Next Post

ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു ; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു ; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു ; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നീക്കം : കോടിയേരി

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നീക്കം : കോടിയേരി

നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

പാറമടയിൽ നിന്നും വഴുതിവീണ് യുവാവ് മരിച്ചു

പാറമടയിൽ നിന്നും വഴുതിവീണ് യുവാവ് മരിച്ചു

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് ; നിമിഷ പ്രിയയുടെ ശിക്ഷയില്‍ അന്തിമ വിധി ഇന്ന്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് ; നിമിഷ പ്രിയയുടെ ശിക്ഷയില്‍ അന്തിമ വിധി ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In