ചമ്മന്തി ഇഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. വ്യത്യസ്ത തരത്തിലുള്ള ചമ്മന്തികൾ ഇന്നുണ്ട്. തേങ്ങാച്ചമ്മന്തി, ചെമ്മീൻ ചമ്മന്തി, പുതിന ചമ്മന്തി, നെല്ലിക്ക ചമ്മന്തി, മാങ്ങ ചമ്മന്തി, തക്കാളി ചമ്മന്തി ഇങ്ങനെ വിവിധ ചമ്മന്തികൾ.
ബീറ്റ്റൂട്ട് ചേർത്ത് ഒരു വെറൈറ്റി കളർഫുൾ ചമ്മന്തി തയാറാക്കിയാലോ?
വേണ്ട ചേരുവകൾ…
ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്)
പച്ചമുളക് 2 എണ്ണം
ഉണക്കമുളക് 1 എണ്ണം
വെളുത്തുള്ളി 5 to 7 അല്ലി
പിഴിപുളി
വെളിച്ചെണ്ണ ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
പഞ്ചസാര 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കായപൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും വെളുത്തുള്ളി, പച്ചമുളക്, ഉണക്കമുളക് എല്ലാം ചേർത്തു ഒന്നു വയറ്റുക. അതിലേക്കു കുറച്ചു കറിവേപ്പില കൂടെ ചേർത്തു ഇളക്കുക. അതിലേക്കു കുറച്ചു മഞ്ഞൾ പൊടി ചേർക്കുക, പിന്നെ അതിലേക്കു ഒരു 1/4 tsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.പിന്നീട് അത് ഒന്നു തണുത്തിട്ട് പിഴിപുളി കൂടെ ചേർത്തു ഒന്നു അരച്ച് എടുക്കുക.നമ്മൾ വയറ്റിയ വെളിച്ചെണ്ണ ബാക്കി വന്നതിൽ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക, കുറച്ചു കറിവേപ്പിലയും കുറച്ചു ഉഴുന്നും കുറച്ചു പരിപ്പും കൂടെ ചേർത്തു മൂപ്പിച്ചു അതിലേക്കു അരച്ച് വെച്ചിരിക്കുന്നതും കൂടെ ചേർത്തു ഇളക്കി കുറച്ചു കായപൊടി കൂടെ ചേർത്ത് ഇളക്കി നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാം…