ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കുഞ്ഞ് ജനിച്ച ശേഷം ഉത്തരവാദിത്തങ്ങള്‍ എങ്ങനെ വിഭജിക്കണമെന്നതെല്ലാം ഇപ്പോഴെ തീരുമാനിച്ചിരിക്കുകയാണ് താരദമ്പതികള്‍. പ്രസവശേഷം ആ മാസം തന്നെ ജോലിയിലേയ്ക്ക് തിരിച്ച് പ്രവേശിക്കണമെന്നാണ് രണ്‍ബീര്‍ പറയുന്നതെന്നും ആലിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം പറയുന്നത്.
രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം എന്നോട്
പറഞ്ഞത് ഇങ്ങനെയാണ് – ‘കുഞ്ഞുണ്ടായിക്കഴിയുന്ന ആ മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് ഞാന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം ഞാന്‍ ജോലിക്ക് പോകുമ്പോള്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതി’. അദേഹത്തിന്റെ ഈ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു.
‘ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം എനിക്ക് ജോലിക്ക് പോകാം എന്നതാണ്’- ആലിയ പറയുന്നു.
അതേസമയം, ആലിയ- രണ്‍ബീര്‍ ആദ്യമായി ഒന്നിച്ച ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രം വൻ കളക്ഷൻ നേടി വിജയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഏപ്രില്‍ 14- നായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണില്‍ ആലിയ ആണ് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.