അമ്പലപ്പുഴ: സമൂഹ്യമാധ്യമങ്ങൾ വഴി മാരക മയക്കുമരുന്ന് വിതരണം ചെയ്‌ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആലപ്പുഴ ആലിശേരി വാർഡ് വലിയപറമ്പിൽ തൻവീർ അഹമ്മദ് സേട്ടി (27) നെയാണ് പുന്നപ്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളും തൻവീറിന്‍റെ സുഹൃത്തുക്കളുമായ ഇജാസ്, റിൻഷാദ് എന്നിവരെ നേരത്തെ പുന്നപ്ര പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച തെളുവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തന്‍വീര്‍ അഹമ്മദ് സേട്ടിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലേക്ക് അടുത്ത കാലത്തായി വന്‍ തോതിലുള്ള മയക്കുമരുന്നാണ് വിതരണത്തിനായി എത്തിക്കുന്നത്. കടല്‍, കര മര്‍ഗ്ഗം വിദേശത്ത് നിന്നുപോലും അതിവ മാരകമായ ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നു. ഇത്തരത്തില്‍ എത്തിച്ചേരുന്ന മയക്കുമരുന്നുകള്‍ ചില്ലറ വില്പനക്കാരിലൂടെ വിറ്റഴിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളാണ് തേടുന്നത്. പൊലീസ് പരിശോധന ശക്തമാക്കിയതോടെ രഹസ്യ വില്‍പ്പനയക്കായി വാട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളെയും വിതരണക്കാര്‍ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിലെ ഫോണ്‍ നമ്പറുപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് എടുത്താല്‍ പെട്ടെന്ന് പൊലീസിന്‍റെ നിരീക്ഷണത്തില്‍പ്പെടുമെന്നതിനാലാണ് വിദേശ രാജ്യങ്ങളിലെ നമ്പറുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വാട്സാപ്പ് കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് കിലോ മയക്കുമരുന്നുകളാണ് കരയിലും കടലിലുമായി നാര്‍ക്കോട്ടിക്സ് വിഭഗവും പൊലീസും പിടികൂടിയത്.