• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

by Web Desk 04 - News Kerala 24
October 8, 2022 : 9:00 pm
in News, World
Reading Time: 1 min read
0
A A
0
ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ‘ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്.

നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനിച്ചത്.

ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’ കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. 2022 നവംബർ ഒന്നിനും 2023 ജനുവരി 23നുമിടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായിരിക്കും ഹയ്യ കാർഡ്. ലോകകപ്പ് സീസണിൽ 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സാധിക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹയ്യ കാർഡ് ഉടമകൾ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി ഇലക്ട്രോണിക് വിസ നേടിയാൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇപ്രകാരം എൻട്രി വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കമെന്ന വ്യവസ്ഥയില്ല. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

Next Post

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്​ പങ്കില്ല, സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി -രാഹുൽ

സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്​ പങ്കില്ല, സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി -രാഹുൽ

മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്: സ്റ്റേ നാലുമാസത്തേക്ക് നീട്ടി

മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്: സ്റ്റേ നാലുമാസത്തേക്ക് നീട്ടി

വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന

വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021