പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന്റെ വാതിൽ ചവിട്ടിതുറക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. മാങ്കോട് സ്വദേശി ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. താൻ എംഡിഎംഎയാണ് ഉപയോഗിച്ചതെന്ന് ഷമീർ തന്നെ പറയുന്നുണ്ട്.