• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

by Web Desk 06 - News Kerala 24
October 10, 2022 : 7:38 am
in India, News
0
A A
0
കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

കാസിരംഗ: കാസിരംഗ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിക്കുന്ന വീഡിയോ പങ്കുവച്ച് മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക് ഡ്രൈവറെ തടഞ്ഞുനിർത്തി പിഴ ചുമത്തിയിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ സ്ഥലത്ത് ഇങ്ങനെയുള്ള ലംഘനം അനുവദനീയമല്ലെന്നും വീഡിയോ പങ്കുവച്ച് അസം മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും വികസന പദ്ധതികളും മൂലം റോഡപകടങ്ങളിൽ വന്യമൃഗങ്ങൾ മരിക്കുന്നത് വർധിക്കുകയാണ്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയ്ക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചതായി ചൂണ്ടിക്കാണിച്ച അസം മുഖ്യമന്ത്രി, കാണ്ടാമൃഗങ്ങളുടെ പ്രദേശത്ത് വാഹനങ്ങളുടെ  വേഗതാ നിയമം ലംഘിക്കുന്നത് തന്റെ സർക്കാർ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. ഒരു ട്രക്ക് ഹൈവേയിലേക്ക് പെട്ടന്ന് വന്ന് ഒരു കാണ്ടാമൃഗത്തെ ഇടിക്കുന്നതാണ് ഹിമന്ത ബിശ്വ ശർമ്മ പങ്കിട്ട  സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ദേശീയപാത 37ലാണ് സംഭവം നടന്നത്. കാണ്ടാമൃഗം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ഇടറി വീഴുന്നതും വീഡിയോയിൽ കാണാം. പിന്നീട്, കാണ്ടാമൃഗം എഴുന്നേറ്റു കാട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം നടന്ന ഹൽദിബാരി ഇടനാഴിയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററാണ്, എന്നാൽ ട്രക്ക് മണിക്കൂറിൽ 52 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. “കാണ്ടാമൃഗങ്ങൾ നമ്മുടെ  സുഹൃത്തുക്കളാണ്. അവരുടെ ഇടത്തിൽ ഒരു ലംഘനവും അനുവദിക്കരുത്. ഹൽദിബാരിയിലെ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ കാണ്ടാമൃഗം രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി പിഴ ഈടാക്കി”. ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആടുകളുടെ എണ്ണത്തിൽ കുറവ്, തർക്കം; മദ്യപിച്ചതിനു പിന്നാലെ അയൽക്കാരനെ വെടിവെച്ചുകൊന്നു

Next Post

ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റാം, പക്ഷേ ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാനാവില്ല; ബിജെപിക്കെതിരെ ഒവൈസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റാം, പക്ഷേ ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാനാവില്ല; ബിജെപിക്കെതിരെ ഒവൈസി

ത്രിശൂലമോ ഉദയസൂര്യനോ? ശിവസേനാ ചിഹ്നം; താക്കറേ വിഭാ​ഗത്തിന് മുന്നിലുള്ള സാധ്യതകളിങ്ങനെ

ത്രിശൂലമോ ഉദയസൂര്യനോ? ശിവസേനാ ചിഹ്നം; താക്കറേ വിഭാ​ഗത്തിന് മുന്നിലുള്ള സാധ്യതകളിങ്ങനെ

പാന്റ്സിനുള്ളിൽ മൂന്ന് പെരുമ്പാമ്പുകൾ; അതിർത്തി കടത്താൻ ശ്രമിച്ച യുവാവ് വർഷങ്ങൾക്കിപ്പുറം പിടിയിൽ

പാന്റ്സിനുള്ളിൽ മൂന്ന് പെരുമ്പാമ്പുകൾ; അതിർത്തി കടത്താൻ ശ്രമിച്ച യുവാവ് വർഷങ്ങൾക്കിപ്പുറം പിടിയിൽ

റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോ​ഗം,ഉദ്യോ​ഗസ്ഥരുടെ കുറവ് ചർച്ചയാകും

റോഡിലെ നിയമലംഘനം:പരിശോധന തുടരും ,വിലയിരുത്താൻ ഉന്നതതലയോ​ഗം,ഉദ്യോ​ഗസ്ഥരുടെ കുറവ് ചർച്ചയാകും

വെനസ്വേലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 22 മരണം, അമ്പതിലധികം പേരെ കാണാതായി

വെനസ്വേലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 22 മരണം, അമ്പതിലധികം പേരെ കാണാതായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021