തിരുവനന്തപുരം : ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്ക് എതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗതവകുപ്പ് ഉന്നതതലയോഗം ചേരും.മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് യോഗം വിലയിരുത്തും.അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ തുടങ്ങിയ ഫോക്കസ് ത്രീ അടക്കമുള്ള നടപടിയുടെ പുരോഗതി യോഗം പരിശോധിക്കും.ഇനി സ്വീകരിക്കേണ്ട തുടര്‍നടപടിയും യോഗം ചര്‍ച്ച ചെയ്യും. കര്‍ശന നടപടി തുടരാനാണ് തീരുമാനം.
കോണ്‍ട്രാക്ട് കാര്യേജ് ബസുകൾ നിയമലംഘനം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനാ രീതിയില്‍ മാറ്റം വരുത്തിയേക്കും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിക്കും എന്നാണ് സൂചന. മാധ്യമശ്രദ്ധ മാറിയാൽ എല്ലാം പഴയ പടി ആകുന്ന പ്രവണത അംഗീകരിക്കാൻ ആവില്ലെന്ന് ഗതാഗത മന്ത്രി കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു