• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പതിവ് വയർലെസ് മീറ്റിങ്ങിനിടെ കേട്ട തിരോധാന കേസ്, പിന്നാലെ പോയി ചുരുളഴിച്ചു, ശ്രദ്ധ നേടി കൊച്ചി പൊലീസ്

by Web Desk 04 - News Kerala 24
October 13, 2022 : 6:26 am
in Kerala, News
0
A A
0
പതിവ് വയർലെസ് മീറ്റിങ്ങിനിടെ കേട്ട തിരോധാന കേസ്, പിന്നാലെ പോയി ചുരുളഴിച്ചു, ശ്രദ്ധ നേടി കൊച്ചി പൊലീസ്

കൊച്ചി: നരബലിക്കേസിലെ അന്വേഷണ മികവിൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് കൊച്ചി സിറ്റി പൊലീസ്. പതിവ് വയർലെസ് മീറ്റിങ്ങിനിടെ കേട്ട തിരോധാന കേസിൽ ഡിസിപി എസ്. ശശിധരന് തോന്നിയ ചില സംശയങ്ങളാണ് മനുഷ്യമനസാക്ഷിയെ ഞെ‌ട്ടിക്കുന്ന നരബലിയുടെ ചുരുളഴിച്ചത്. നിരന്തരം കൊലപാതക കേസുകളിൽ കൊച്ചി പൊലീസ് വിമർശനം കേൾക്കുമ്പോഴാണ് നരബലിക്കേസിലുടെ കൊച്ചി പൊലീസ് മികവ് വീണ്ടെടുക്കുന്നത്.

ഡിസിപി ശശിധരന് ചില കേസുകളിൽ ഇങ്ങനെ കുറെ തോന്നലുകൾ ഉണ്ടാകും. ആ തോന്നലുകൾക്ക് പിന്നാലെ ശശിധരൻ സഞ്ചരിക്കും. കീഴ് ഉദ്യോഗസ്ഥർക്ക് എല്ലാം രേഖാമൂലം വിവരങ്ങൾ നൽകുന്നതാണ് കൊച്ചി ഡിസിപിയുടെ ശൈലി. എല്ലാം രേഖയാക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ ഉഴപ്പാൻ പിന്നെ കീഴ് ഉദ്യോഗസ്ഥർക്കും കഴിയില്ല. സെപ്റ്റംബർ അവസാനം ഒരു പതിവ് വയർലെസ് മീറ്റിങ്ങിനിടെയാണ് കടവന്ത്ര പൊലീസിൽ പത്മയുടെ സഹോദരിയുടെ പരാതി ശശിധരന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. നൂറ് കണക്കിന് ഫോണ്‍ കോളുകളുടെ വിശദാംശങ്ങൾ, സിസിടിവി ദൃശ്യങ്ങൾ കൊച്ചി പൊലീസ് പിന്നീട് നടത്തിയത് ഏറ്റവും സൂക്ഷ്മതയേറിയ അന്വേഷണം.

കേസെടുത്ത് രണ്ടാഴ്ച കൊണ്ട് കടവന്ത്ര പൊലീസ് അന്വേഷണത്തിന്‍റെ ക്ലൈമാക്സ് തൊട്ടു. കാലടി പൊലീസിൽ റോസിയുടെ തിരോത്ഥാന കേസ് മൂന്ന് മാസമായിട്ടും അനങ്ങാതെ കിടക്കുമ്പോഴായിരുന്നു കടവന്ത്ര പൊലീസ് രണ്ടാഴ്ച്ചകൊണ്ട് രണ്ട് കേസുകളുടെ ചുരുളഴിച്ചത്. അന്വേഷണം രഹസ്യാത്മകാക്കുന്നതിൽ, തെളിവുകൾ ശേഖരിക്കുന്നതിൽ പ്രതികളെ റഡാറിൽ നിർത്തുന്നതിൽ അസാധാരണമായ കയ്യടക്കമാണ് കൊച്ചി പൊലീസ് കാട്ടിയത്. കൊച്ചി പൊലീസ് കമ്മീഷണർ നാഗരാജു എല്ലാ വിവരങ്ങളും അപ്പപ്പോൾ പരിശോധിക്കുന്നുണ്ടായിരുന്നു. ഓരോ ആഴ്ചയിലും കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരികേസുകളിലും കൊലപാതക കേസുകളിലും കൊച്ചി പൊലീസ് പഴി കേൾക്കുന്നതിടെയാണ് സേനയുടെ ആത്മവീര്യം ഉയർത്തുന്ന നരബലി കേസ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂര്‍ണ ഗര്‍ഭിണിയുമായി ബൈക്ക് അപകടത്തില്‍പ്പെട്ടു; സങ്കീര്‍ണ്ണ ശസ്ത്രക്രിയ, കുഞ്ഞിനെയും യുവതിയെയും രക്ഷിച്ചു

Next Post

സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…

സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍...

മതം പരിഗണിക്കാതെ വിവാഹം രജിസ്റ്റർ ചെയ്ത്​ നൽകണം -ഹൈകോടതി

മതം പരിഗണിക്കാതെ വിവാഹം രജിസ്റ്റർ ചെയ്ത്​ നൽകണം -ഹൈകോടതി

ഷാഫിയുടെ വൈകൃതത്തിന് ഇരയായതിലേറെയും ലൈംഗിക തൊഴിലാളികൾ; ചികിത്സ അത്യാവശ്യമാണെന്ന് പൊലീസ് റിപ്പോർട്ട്

ഷാഫിയുടെ വൈകൃതത്തിന് ഇരയായതിലേറെയും ലൈംഗിക തൊഴിലാളികൾ; ചികിത്സ അത്യാവശ്യമാണെന്ന് പൊലീസ് റിപ്പോർട്ട്

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

ചാള്‍സ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്

ചാള്‍സ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021