• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്യൂഷന് പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ വഴിയിൽ പീഡിപ്പിച്ച പ്രതി, വിദേശത്തേക്ക് മുങ്ങി, യുഎഇയിൽ പോയി പിടികൂടി പൊലീസ്

by Web Desk 04 - News Kerala 24
October 13, 2022 : 7:55 pm
in Kerala, News
0
A A
0
ട്യൂഷന് പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ വഴിയിൽ പീഡിപ്പിച്ച പ്രതി, വിദേശത്തേക്ക് മുങ്ങി, യുഎഇയിൽ പോയി പിടികൂടി പൊലീസ്

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ അബുദാബിയിൽ നിന്നും പിടികൂടി. ഇന്റർപോളിന്‍റെ സഹായത്തോടെയാണ് കേരള പൊലീസ് പ്രതിയെ അബുദാബിയിൽ നിന്നു പിടികൂടിയത്. നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ ( 26 ) യാണ് കേരള പൊലീസ് യു എ ഇയിലെത്തി പിടികൂടിയത്. തിരുവനന്തപുരം റൂറൽ ഡി സി ആർ ബി ഡി വൈ എസ് പി വിജുകുമാർ, പള്ളിക്കൽ ഐ എസ് എച്ച് ഒ ശ്രീജേഷ് വി കെ, ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു എ ഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ 3.55 ന് എയർ ഇന്ത്യ എക്സ്പ്രസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഒന്നിലധികം ദിവസങ്ങളിൽ ഫെബിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പെൺകുട്ടിക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാവുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് 2019 ൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി വിദേശത്തേയ്ക്ക് കടന്നിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് റൂറൽ എസ് പി ശിൽപയുടെ നിർദ്ദേശപ്രകാരം ഡി വൈ എസ് പി പി. നിയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പ്രവർത്തനമാണ് വിദേശത്ത് കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടാൻ സഹായകമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം പരിമിതകാല ഓഫറുമായി വിമാന കമ്പനി

Next Post

‘ചില നേതാക്കള്‍ ഖാര്‍ഗെക്കുവേണ്ടി പരസ്യമായി രം​ഗത്തിറങ്ങുന്നത് ശരിയല്ല’; ചെന്നിത്തലയെ ഉന്നംവെച്ച് ശശി തരൂര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചില നേതാക്കള്‍ ഖാര്‍ഗെക്കുവേണ്ടി പരസ്യമായി രം​ഗത്തിറങ്ങുന്നത് ശരിയല്ല’; ചെന്നിത്തലയെ ഉന്നംവെച്ച് ശശി തരൂര്‍

'ചില നേതാക്കള്‍ ഖാര്‍ഗെക്കുവേണ്ടി പരസ്യമായി രം​ഗത്തിറങ്ങുന്നത് ശരിയല്ല'; ചെന്നിത്തലയെ ഉന്നംവെച്ച് ശശി തരൂര്‍

ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

‘പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു’; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

'പ്രധാനമന്ത്രിയുടെ നൂറുവയസ്സുള്ള അമ്മയെ അപമാനിച്ചു'; എഎപി നേതാവിനെതിരെ വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

മലയാലപ്പുഴ മന്ത്രവാദ കേസ്; ‘വാസന്തി മഠം’ നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

മലയാലപ്പുഴ മന്ത്രവാദ കേസ്; 'വാസന്തി മഠം' നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021