• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാടിന് കണ്ണീരായി സത്യ, ട്രെയിനിന് മുന്നിൽ തള്ളിയിട്ട ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു; പക്ഷേ പ്രതി എവിടെ?

by Web Desk 04 - News Kerala 24
October 13, 2022 : 9:47 pm
in India, News
0
A A
0
നാടിന് കണ്ണീരായി സത്യ, ട്രെയിനിന് മുന്നിൽ തള്ളിയിട്ട ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു; പക്ഷേ പ്രതി എവിടെ?

ചെന്നൈ: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെന്നയിലെ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത വന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതക ശേഷം സ്ഥലത്ത് നിന്ന് ഓടി മറഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ലെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്.

കോളേജ് വിദ്യാർഥിനിയായ സത്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് സതീഷ് എന്ന യുവാവ് സത്യയോട് കൊടുംക്രൂരത ചെയ്തത്. ആദമ്പാക്കം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുമാണ് സത്യയോട് സതീഷ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ആദ്യം മുതലേ ഇതിനെ എതിർക്കുകയായിരുന്നു സത്യ. പിന്നീട് കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് ശല്യം തുടരുകയായിരുന്നു.

ഇന്ന് ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയിൽ കൊലയാളിയായി സതീഷ് എത്തിയത്. വഴിയിൽ വച്ചും മൗണ്ട് സ്റ്റേഷനിൽ വച്ചും ഇയാൾ സത്യയെ ശല്യം ചെയ്തു. ഇവർ തമ്മിൽ തർക്കവും ഉണ്ടായി. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരതയോടെ പെരുമാറിയത്. പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിടുകയായിരുന്ന കൊലയാളി. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുന്നെ തന്നെ സത്യ ട്രാക്കിലേക്ക് വീഴുകയും ട്രെയിൻ ഇടിക്കുകയുമായിരുന്നു. യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്.

കൊലപാതക ശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോളേജ് വിദ്യാർഥിയായ സത്യയുടെ മരണത്തിന്‍റെ ഞെട്ടലിലും വേദനയിലുമാണ് നാട്. എത്രയും വേഗം പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയത്തിൽനിന്ന് അധ്യാപിക പിന്മാറിയതിൽ പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യ, പ്രണയപ്പകയിൽ കൊലപാതകം; ഞെട്ടി ചെന്നൈ

Next Post

ഹെൽത്ത് സ്ക്വാഡ് പരിശോധന; 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹെൽത്ത് സ്ക്വാഡ് പരിശോധന; 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി

ഹെൽത്ത് സ്ക്വാഡ് പരിശോധന; 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി

‘ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ശ്രീദേവിയോട് ഭഗവൽ സിംഗിന് കടുത്ത പ്രണയമായിരുന്നു, പൊലീസ് വെളിപ്പെടുത്തും വരെ’

കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും; നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നുവെന്ന് ഡിസിപി

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു

വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു

ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പ്: ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥി, ആർജെഡിക്ക് ഭീഷണി

ഗോപാൽഗഞ്ച് ഉപതിരഞ്ഞെടുപ്പ്: ഇന്ദിരാ യാദവ് ബിഎസ്പി സ്ഥാനാർഥി, ആർജെഡിക്ക് ഭീഷണി

പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

പത്മയുടെ മൃതദേഹം വിട്ടുനൽകണം; തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തുമായി കുടുംബം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021