• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഈ സ്പീഡ് പോര’; 5ജി സേവനങ്ങൾ വേ​ഗത്തിലാക്കാൻ മൊബൈൽ കമ്പനികളോട് കേന്ദ്രസർക്കാർ

by Web Desk 06 - News Kerala 24
October 14, 2022 : 8:06 am
in India, News
Reading Time: 1 min read
0
A A
0
‘5ജിയ്ക്ക് വേ​ഗത പോര’ ; നിർമ്മാതാക്കളിൽ സമ്മർദം ചെലുത്തി കേന്ദ്രസർക്കാർ

എത്രയും പെട്ടെന്ന് 5ജിയിലേക്ക് മാറാൻ മൊബൈൽ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ‌ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും  ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച ഫോൺ കമ്പനികളെ കണ്ട് പൂർണ്ണമായും 5ജി ലേക്ക് മാറാൻ ആവശ്യപ്പെട്ടു. 5ജി സേവനങ്ങളിലേക്ക് മാറാൻ മൂന്ന് മാസമേ ഉള്ളൂവെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ മൊബൈൽ നിർമ്മാതാക്കളോട് വിശദമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ട്. അതിൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണ്.  ഇന്ത്യയിൽ 100 ​​ദശലക്ഷം വരിക്കാർക്ക് 5ജി  ഫോണുകളുണ്ട്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി – 4ജി  ഫോണുകളുടെ പ്രൊഡക്ഷൻ ക്രമേണ നിർത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂർണ്ണമായും മാറണമെന്ന്  സ്മാർട്ട്ഫോൺ കമ്പനികളോട് മന്ത്രാലയം പറഞ്ഞതായും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.

നിലവില്‍ എയർടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളിൽ ലഭ്യമാണെങ്കിൽ, എയർടെൽ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം എയർടെൽ  പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോർട്ട് ചെയ്യാൻ റെഡിയാണ്. സാംസങ് ഗാലക്‌സി എസ് 22 സീരീസ്, ഗാലക്‌സി എ 33, ഗാലക്‌സി എം33, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4, ഗാലക്‌സി ഇസഡ് ഫോൾഡ് 4 തുടങ്ങിയ പുതിയ സാംസങ് ഫോണുകളിൽ 5 ജി തയ്യാറാണെങ്കിലും അവരുടെ തന്നെ പല ഫോണുകളിലും അപ്‌ഡേറ്റുകൾ വന്നിട്ടില്ല.  ആപ്പിൾ, നത്തിങ് (1), ഗൂഗിൾ, മോട്ടറോള, വൺപ്ലസ്, സാസംങ്ങ് എന്നി ബ്രാൻഡുകളുടെ 5ജി സപ്പോർട്ടുള്ള വേർഷനുകൾ എത്തി തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയൽമീ,ഒപ്പോ, വിവോ, ഇൻഫിനിക്സ്, iQOO  തുടങ്ങിയ ബ്രാൻഡുകളിലെല്ലാം 5ജി റെഡി സോഫ്‌റ്റ്‌വെയർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം, അന്വേഷിക്കാനെത്തിയ പൊലീസുകാരെ വെടിവച്ച് കൊന്നു

Next Post

ജനപ്രിയ ബ്രാന്‍ഡുകളുടെ വ്യാജന്‍, ബോട്ടിലിംഗ്, ബ്ലെൻഡിംഗ് മെഷീന്‍; വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

ജനപ്രിയ ബ്രാന്‍ഡുകളുടെ വ്യാജന്‍, ബോട്ടിലിംഗ്, ബ്ലെൻഡിംഗ് മെഷീന്‍; വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

ബലാത്സംഗക്കേസ്:എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തന്നെ,കണ്ടെത്താൻ പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആഡംബര ഹോട്ടലിലെ 54ാം നിലയിലെ റൂഫ് ടോപ്പ് ബാറില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയിലെ ഹിജാബ് വിലക്ക്, കേസ് ഭരണഘടനാ ബെഞ്ചിന് വിടണം, ചീഫ് ജസ്റ്റിസിന് കത്ത്

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു, ഡ്രൈവർ കുടുങ്ങികിടക്കുന്നു, ഗതാഗതകുരുക്ക്

കൊട്ടിയൂർ - മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു, ഡ്രൈവർ കുടുങ്ങികിടക്കുന്നു, ഗതാഗതകുരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021