• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

15 ദിവസത്തിനുള്ളില്‍ നിരക്ക് തീരുമാനിക്കണം; ഒല, ഊബര്‍ ഓട്ടോയ്ക്ക് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി

by Web Desk 06 - News Kerala 24
October 15, 2022 : 8:03 am
in India, News
Reading Time: 1 min read
0
A A
0
ഓല,ഊബർ,റാപിഡോ ഓട്ടോ ഓണ്‍ലൈൻ സര്‍വ്വീസുകൾക്ക് ബെംഗ്ലൂരുവിൽ വിലക്ക്

സര്‍ക്കാര്‍ നിരക്ക് തീരുമാനിക്കുംവരെ സര്‍വ്വീസ് തുടരാന്‍ ഒല, ഊബര്‍ ഓട്ടോയ്ക്ക് അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ സേവനങ്ങളുടെ നിരക്ക് 15 ദിവസത്തിനകം നിശ്ചയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർണാടക  ഹൈക്കോടതി നിർദേശിച്ചു. യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ ഓട്ടോറിക്ഷകളുടെ സർവീസുകൾ ഉടൻ നിർത്തണമെന്ന്  കഴിഞ്ഞയാഴ്ച  അധികൃതർ ഉത്തരവിട്ടിരുന്നു.ഉത്തരവ് ലംഘിക്കുന്ന ഓട്ടോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പും നൽകിയിരുന്നു.

2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ നിയമപ്രകാരം നൽകിയ ലൈസൻസിന് കീഴിൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഒല ആപ്പ് വഴി സേവനം നൽകുന്ന എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും യൂബർ ഇന്ത്യ സിസ്റ്റംസും ഇതിനെ ചോദ്യം ചെയ്ത് വ്യത്യസ്ത ഹർജികളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 15 ദിവസത്തിനകം യാത്രാനിരക്ക് തീരുമാനിക്കണമെന്നും അപ്പോൾ എല്ലാ ഷെയര്‍ ഹോള്‍ഡേഴ്സിന്‍റെ നിർദ്ദേശങ്ങൾ സർക്കാർ കണക്കിലെടുക്കണമെന്നും കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

യാത്രാനിരക്ക് നിശ്ചയിക്കുന്നത് വരെ അഗ്രഗേറ്റർമാർക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയുമായി കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ രം​ഗത്ത് വന്നത്. രാജ്യത്തെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കള്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് കര്‍ണാടകയില്‍ സംഭവിച്ചത്. റൈഡുകളുടെ വർദ്ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കമ്പനികളോട് കർണാടക ​ഗതാ​ഗത വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ആറിന് ഓട്ടോ സർവീസുകൾ അടച്ചുപൂട്ടാൻ  മൊത്തം മൂന്ന് ദിവസത്തെ സമയവും നൽകി നോട്ടീസും നല്‍കി.

ഓൺ ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി ആക്‌ട് 2016 പ്രകാരം സേവന ദാതാക്കള്‍ക്ക് ടാക്‌സി സേവനങ്ങൾ നൽകാൻ മാത്രമാണ് ലൈസൻസ് നൽകിയിരിക്കുന്നത്. കരാറിൽ പബ്ലിക് സർവീസ് പെർമിറ്റുള്ള ഡ്രൈവറെ കൂടാതെ ആറ് യാത്രക്കാരെ വരെ കയറ്റാം. കമ്പനികൾ അനധികൃത ഓട്ടോറിക്ഷാ സര്‍വ്വീസ് നടത്തിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും മൂന്ന്  ദിവസത്തിനുള്ളിൽ ഇത് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന്  നിലവിൽ ഇവർ ഈടാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടയിൽ, ഓല, ഊബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രഗേറ്ററുകൾ, ഡ്രൈവർമാർക്കും സിഎകൾക്കും എത്ര തുക വീതം നൽകുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന്  സെപ്റ്റംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐഐടി ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

Next Post

ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന: പ്രതികളുടെ തെളിവെടുപ്പും ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന: പ്രതികളുടെ തെളിവെടുപ്പും ഇന്ന്

ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന: പ്രതികളുടെ തെളിവെടുപ്പും ഇന്ന്

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

എൽദോസ് കുന്നപ്പിള്ളിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ: ഹര്‍ജി തള്ളിയാൽ അറസ്റ്റിനൊരുങ്ങി പൊലീസ്

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്;  പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വോട്ടെടുപ്പ് മറ്റന്നാൾ

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

തനിക്ക് കിട്ടുന്ന വോട്ടുകൾ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021