• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നരബലി; ഭഗവൽ സിംഗിന്റെയും ലൈലയുടേയും പുരയിടത്തിൽ കൂടുതൽ പരിശോധന ; നായ മണം പിടിച്ച് നിന്നത് മൂന്ന് സ്ഥലങ്ങളിൽ

by Web Desk 04 - News Kerala 24
October 15, 2022 : 3:49 pm
in Kerala, News
Reading Time: 1 min read
0
A A
0
നരബലി; ഭഗവൽ സിംഗിന്റെയും ലൈലയുടേയും പുരയിടത്തിൽ കൂടുതൽ പരിശോധന ; നായ മണം പിടിച്ച് നിന്നത് മൂന്ന് സ്ഥലങ്ങളിൽ

പത്തനംതിട്ട : ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെയും ലൈലയുടേയും പുരയിടത്തിൽ കൂടുതൽ പരിശോധന. കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിച്ച് പരിശോധിക്കാനാണ് നീക്കം. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുളളത്. ഈ സ്ഥലങ്ങളിൽ അസ്വാഭാവികമായ രീതിയിൽ ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്. കുഴിയെടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

പരിശീലനം ലഭിച്ച നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തി നിന്നത് മഞ്ഞൾ ചെടികൾ കൂടുതൽ നട്ടുവെച്ചിട്ടുള്ള ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാൻ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അൽപ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമൻ അടയാളപ്പെടുത്തിയിട്ടുണ്ട്. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടേക്ക് പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നുമുണ്ട്.

വൻജനാവലിയാണ് ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ തടിച്ചു കൂടിയിരിക്കുന്നത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യാ​ഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. ഇത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 571 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

‘ഇ ഓഫീസ്’ പണിമുടക്കി; സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഇ ഓഫീസ്’ പണിമുടക്കി; സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

'ഇ ഓഫീസ്' പണിമുടക്കി; സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

‘മുഖ്യമന്ത്രിക്ക് ഒപ്പം പോയത് ഭാര്യയാണ്; കുടുംബാംഗങ്ങൾ പോയതിൽ എന്താണ് തെറ്റ്?’

‘മുഖ്യമന്ത്രിക്ക് ഒപ്പം പോയത് ഭാര്യയാണ്; കുടുംബാംഗങ്ങൾ പോയതിൽ എന്താണ് തെറ്റ്?’

ഗവർണറുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി

ഗവർണറുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി

തിരഞ്ഞുപിടിച്ച് കൊലപാതകം; കാശ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്ന് ഭീകരർ

തിരഞ്ഞുപിടിച്ച് കൊലപാതകം; കാശ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്ന് ഭീകരർ

66 കുട്ടികളുടെ മരണം; നാല് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി

66 കുട്ടികളുടെ മരണം; നാല് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021