ദില്ലി: മലയാളിയായ യുവ വനിതാ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ആതിര പി മേനോനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിനകത്ത് അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം സ്വദേശിയാണ് ആതിര. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.