തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ഇന്നലെ രാവിലെ കുത്തനെ വീണ സ്വർണവില ഉച്ചയ്ക്ക് വീഴ്ചയിൽ നിന്നും ശക്തമായി ഉയർന്നു. 440 രൂപയുടെ ഇടിവാണ് രാവിലെ ഉണ്ടായതെങ്കിൽ ഉച്ചയ്ക്ക് 400 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37160 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ രാവിലെ 55 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 25 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ 40 രൂപ കുറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് 20 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3845 രൂപയാണ്.
വെള്ളിയുടെ വിലയിലും ഇന്നലെ രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നലെ ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.