• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

by Web Desk 06 - News Kerala 24
October 16, 2022 : 2:34 pm
0
A A
0
‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും വര്‍ഗ്ഗീയ സംഘര്‍ഷം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ബ്രിട്ടനിലെ 180  ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും. ഹിന്ദു സമൂഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് കാര്യങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ  ഇന്ത്യൻ, ഹിന്ദു സമൂഹങ്ങളെ വളരെയധികം വിഷമിപ്പിച്ച ലെസ്റ്റർ, ബർമിംഗ്ഹാം എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലേക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ ശ്രദ്ധ പതിപ്പിക്കാനാണ് കത്ത് എന്നാണ് സംഘടനകള്‍ പറയുന്നത്. ഹിന്ദു സമൂഹത്തോടുള്ള വിദ്വേഷം വളരെ രൂക്ഷമായ രീതിയിലാണ്. ശാരീരികമായ ആക്രമണങ്ങളും, സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് ഉപദ്രവം നടക്കുന്നു. അടുത്ത കാലത്ത് സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഹിന്ദുക്കൾക്കെതിരെ തുറന്ന അക്രമവും ഭീഷണിയും അധിക്ഷേപവും നടക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെംപിൾസ്, ബാപ്‌സ് ശ്രീ സ്വാമിനാരായണൻ സൻസ്ത യുകെ, ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ, ഇസ്‌കോൺ മാഞ്ചസ്റ്റർ, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി (യുകെ), ഹിന്ദു ലോയേഴ്‌സ് അസോസിയേഷൻ (യുകെ), ഇൻസൈറ്റ് യുകെ എന്നിവ ഉൾപ്പെടുന്ന സംഘടനകൾ തുറന്നകത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെയായി ഹിന്ദു സമൂഹം ബ്രിട്ടനെ അവരുടെ വീടായി കരുതുന്നുണ്ട്. ഹിന്ദു സമൂഹം ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് എന്നിട്ടും, ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സാമൂഹിക-സാമ്പത്തിക സംഭാവനയുടെ കാര്യത്തിലും സാമൂഹിക സംയോജനത്തിന്‍റെ കാര്യത്തിലും വലിയ സംഭാവനയാണ് ഹിന്ദു സമൂഹം നല്‍കുന്നത്.

പുരോഗമനപരമായ ബ്രിട്ടീഷ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഹിന്ദു സമൂഹം ജീവിക്കുന്നത്. ജയിൽ കുറ്റകൃത്യ കണക്കുകള്‍ നോക്കിയാല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണ് എന്ന് മനസിലാകും. എന്നിട്ടും, ഇന്ന്  ഉപരോധം നേരിടുന്ന സമൂഹമായി ഹിന്ദു സമൂഹത്തിന് അനുഭവപ്പെടുന്നു. അവസാന ആശ്രയം എന്ന നിലയിലാണ് കത്തെന്നും, നടപടികള്‍ വേണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ലെസ്റ്ററിലെ അക്രമങ്ങളെക്കുറിച്ചും ബർമിംഗ്ഹാമിലെ ഒരു ക്ഷേത്രത്തിന് പുറത്ത് നടന്ന ആക്രമണവും. നോട്ടിംഗ്ഹാമിലെയും ലണ്ടനിലെ വെംബ്ലിയിലെ സനാതൻ മന്ദിറിന് പുറത്തുള്ള ഹിന്ദു സമൂഹത്തെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നു. ലെസ്റ്ററിൽ സംഭവിച്ചതിന്റെ കാരണങ്ങൾ പലതും സങ്കീർണ്ണവുമാണെങ്കിലും, പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തെയാണ് അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാണെന്ന് കത്ത് പറയുന്നു.

ഹിന്ദു സമൂഹം ഭയത്തിന്‍റെ അവസ്ഥയിലാണ് ജീവിക്കുന്നത്. ചില കുടുംബങ്ങൾ ഇതിനോടകം ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങള്‍ വിട്ടുപോയിട്ടുണ്ട്. മുമ്പ് സമാധാനത്തോടെ ജീവിച്ചിരുന്ന ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കാനും, ഹിന്ദുക്കളെ പാര്‍ശ്വവത്കരിക്കാനും തീവ്ര ഇസ്ലാമിസ്റ്റുകളുടെ വളരെ സംഘടിതവുമായ ഒരു സംഘം ഉണ്ടേന്ന് കത്ത് ആരോപിക്കുന്നു. ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് പ്രേരണയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഇത്തരം സംഘങ്ങള്‍ സൃഷ്ടിക്കുന്നു കത്ത് പറയുന്നു.

ഹിന്ദു സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് സജീവമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കുക, കലാപത്തിനിടെ നശിപ്പിക്കപ്പെട്ട ലെസ്റ്ററിലെ ബിസിനസുകൾ കലാപത്തിന്‍റെ ഇരകൾക്ക് സാമ്പത്തിക സഹായം നൽകുക, ഹിന്ദു വിരുദ്ധ വിദ്വേഷത്തെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് കമ്മീഷൻ രൂപീകരിക്കുക, ബ്രിട്ടന് തന്നെ ഭീഷണിയാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്‍റെ ചില ഭാഗങ്ങൾ എങ്ങനെയാണ്  കേന്ദ്രമായി മാറിയതെന്നും തിരിച്ചറിയുക, അധ്യാപകർക്കുള്ള ഹിന്ദു വിരുദ്ധ വിദ്വേഷം തിരിച്ചറിയാനും അത്തരം പ്രചാരണംങ്ങള്‍ കൈകാര്യം ചെയ്യാനും പരിശീലനം നല്‍കുക, യുകെയിൽ ദീപാവലി ആഘോഷിക്കുമ്പോൾ മതിയായ സുരക്ഷ നല്‍കുക – ഏന്നീ ആറ് ആവശ്യങ്ങളും കത്തില്‍ ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

Next Post

‘സുരേഷ് ഗോപി യോഗ്യൻ, കോർ കമ്മിറ്റിയിലേക്കുള്ള വരവറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്’ – വി.മുരളീധരൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'സുരേഷ് ഗോപി യോഗ്യൻ, കോർ കമ്മിറ്റിയിലേക്കുള്ള വരവറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്' - വി.മുരളീധരൻ

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: പത്ത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കിഴക്കോട്ട് മഴ കനക്കും

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

'അത് ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയം', തെക്കൻ കേരളത്തെ അവഹേളിച്ച പരാമര്‍ശത്തിൽ സുധാകരനെതിരെ വാസവൻ

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

'കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല, ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In