മസ്കറ്റ്: ഒമാനിൽ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.












