ബുർഹാൻപൂര്‍ : അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലാകുന്നു. അമ്മ അവന്റെ മിഠായികൾ മോഷ്ടിച്ചു എന്നാണ് മൂന്നുവയസുകാരന്‍റെ പരാതി.
അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസ്സുള്ള കുട്ടി, തന്‍റെ മിഠായികൾ മോഷ്ടിച്ചതിന് അമ്മയ്‌ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ നിർബന്ധിക്കുകയായിരുന്നു. കുട്ടിയുടെ മേൽ കാജൽ പുരട്ടുന്നതിനിടെ കുട്ടിയുടെ അമ്മ അവന്‍റെ കവിളില്‍ പിടിച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നും, അതിനാണ് പരാതി നല്‍കാന്‍ എത്തിയത് എന്നുമാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്.
ഒരു വൈറൽ വീഡിയോയിൽ, കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതായി അഭിനയിക്കുന്ന ഒരു പൊലീസുകാരിയെ കാണാം. വനിതാ ഓഫീസർ പരാതി എഴുതിയ പോലെ കാണിച്ച് ഒരു കടലാസിൽ കുട്ടിയുടെ “ഒപ്പ്” വാങ്ങുന്നത് വീഡിയോയില്‍ കാണാം.
മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പോലീസ് എയ്ഡ് പോസ്റ്റിലാണ് സംഭവം നടന്നതെന്നാണ് വിവരം. 3 വയസ്സുകാരന്‍റെ പരാതി സ്വീകരിക്കുന്നതായി നടിച്ച വനിതാ ഓഫീസർ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്‍റെ കുസൃതി കണ്ട് രസിച്ചു. അവന്‍റെ പ്രായത്തിലുള്ള കുട്ടികൾ സാധാരണയായി പോലീസിനെ ഭയപ്പെടുമ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ അവന്‍ എത്തിയത് പൊലീസുകാരെയും അമ്പരപ്പിച്ചു. അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് കുട്ടിയെ ബോധ്യപ്പെടുത്തിയാണ് പൊലീസ് ചിരിയോടെ അവനെ മടക്കി അയച്ചത്.
3 साल के नन्हे मासूम ने खोली अपनी माँ की पोल..!!
मासूम ने कहा- मेरी मम्मी चोरी करती है, मेरी चॉकलेट चुराकर खा जाती है, उन्हें जेल में डाल दो..!! देखें वायरल वीडियो#ViralVideos pic.twitter.com/7URcZePvvb— Ajay Sharma (@Ajaysharma2280) October 17, 2022