• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആസിഡ് കലര്‍ന്ന പാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

by Web Desk 04 - News Kerala 24
October 17, 2022 : 9:50 pm
in Kerala, News
0
A A
0
ആസിഡ് കലര്‍ന്ന പാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ.

ഡോക്ടർമാരുടെ പരിശ്രമവും ബന്ധുക്കളുടെ പ്രാർത്ഥനയും വിഫലമാക്കിയാണ് തമിഴ്നാട് അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അശ്വിൻ്റെ വിയോഗം. ആസിഡ് കലർന്ന ശീതളപാനീയം കുടിച്ച് ഗുരുതരവാസ്ഥയിലായിരുന്നു അശ്വിൻ. ആസിഡ് സാന്നിധ്യമുള്ള പാനീയം കുടിച്ചതോടെ അശ്വിൻ്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥിയിൽ തുടരുകയായിരുന്നു ഈ പതിനൊന്നുകാരൻ.

സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയത്തിൽ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നിരവധി കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ അവിടെ നിന്നുമുള്ള തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിനായിട്ടില്ല. ലഭ്യമായ വിവരങ്ങളും സൂചനകളും വച്ച് വിദ്യാ‍ര്‍ത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നെ എങ്ങനെ കുട്ടിക്ക് ഇത്ര ഗുരുതരമായി പൊള്ളലേറ്റെന്നും ആരാണ് ആസിഡ് കലര്‍ന്ന വെള്ളം നൽകിയതെന്നും എന്നീ കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ ദമ്പതികളെ യുഎഇയില്‍ തടഞ്ഞു

Next Post

കള്ളന് പ്രിയം അംഗനവാടിയിലെ ക‍ഞ്ഞിയും പയറും, കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളന്  പ്രിയം അംഗനവാടിയിലെ ക‍ഞ്ഞിയും പയറും, കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും

കള്ളന് പ്രിയം അംഗനവാടിയിലെ ക‍ഞ്ഞിയും പയറും, കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ജീവനക്കാർ അറിഞ്ഞില്ല

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ജീവനക്കാർ അറിഞ്ഞില്ല

കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള അപകടങ്ങള്‍…

കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള അപകടങ്ങള്‍...

പക്ഷിപനിയിൽ പൊള്ളി യു.കെ; നിയന്ത്രണങ്ങൾ ശക്തമാക്കി

പക്ഷിപനിയിൽ പൊള്ളി യു.കെ; നിയന്ത്രണങ്ങൾ ശക്തമാക്കി

‘പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുതൽ; കരുതൽ ഡോസും മാസ്കും ആവശ്യം’

‘പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുതൽ; കരുതൽ ഡോസും മാസ്കും ആവശ്യം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021